യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ തിലങ്കേരി കുണ്ടോട് റോഡരികിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മട്ടന്നൂർ കളറോഡ് സ്വദേശി സിദ്ധാർത്ഥ് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു.


ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടുനൽകുക. യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് റോഡരികിലെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
Missing youth found dead on the roadside in Mattannur
